kunnamangalam-news
പെരിങ്ങൊളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യുപി വിഭാഗത്തിന്റെ കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിക്കുന്നു

കുന്ദമംഗലം: ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ ഇരുപത്തിരണ്ട് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പെരിങ്ങൊളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യുപി വിഭാഗത്തിന്റെ കെട്ടിട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സുഷമ, പെരുവയൽ പഞ്ചായത്ത് മെമ്പർ മണ്ടോത്തിങ്ങൽ ഗോപാലൻ നായർ, പ്രിൻസിപ്പാൾ അനിൽ, ഹെഡ്മിസ്ട്രസ് രമണി, പി.ടി.എ പ്രസിഡണ്ട് നിജില പ്രസാദ്, മദർ പിടിഎ പ്രസിഡണ്ട് സതിഷ, അഷ്റഫ് എന്നിവർ പ്രസംഗിച്ചു.