kunnamangalam-news
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ എക്സികുടീവ് അംഗം കെ.കെ. ലതിക നയിക്കുന്ന ജില്ലാ വാഹന പ്രചരണ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകിയപ്പോൾ

കുന്ദമംഗലം: സ്ത്രീവിരുദ്ധ നടപടികൾക്കെതിരേയും കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരേയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ എക്സിക്യൂട്ടീവ് അംഗവും മുൻ എം.എൽ.എ.യുമായ കെ.കെ. ലതിക നയിക്കുന്ന ജില്ലാ വാഹന പ്രചരണ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി ഗീത, എൻ.കെ ലീല, കാനത്തിൽജമീല, പി.പി. ഷീജ എന്നിവർ പ്രസംഗിച്ചു. പുഷ്പലത, പി.പി. രമ്യ, ദീപ, സുശീല, സുനിത, ജമുന എന്നിവർ ഹാരാർപ്പണം നടത്തി. തുടർന്ന് സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാവ് മനോജ്‌ നാരായണൻ സംവിധാനം നിർവ്വഹിച്ച നാടകവും അരങ്ങേറി.