calicut-university
calicut university

 തിയതി നീട്ടി

യു.ജി മൂന്ന്, നാല് സെമസ്റ്റർ ട്യൂഷൻ ഫീ കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസം യു.ജി (സി.യു.സി.ബി.സി.എസ്.എസ്) മൂന്ന്, നാല് സെമസ്റ്റർ (രണ്ടാം വർഷം) ട്യൂഷൻ ഫീസ് 500 രൂപ പിഴയോടെ അടയ്ക്കേണ്ട അവസാന തിയതി 27വരെ നീട്ടി.

2017-18 പ്രവേശനം കുട്ടികൾ പിഴ അടയ്ക്കേണ്ടതില്ല. അപേക്ഷ 31നകം എസ്.ഡി.ഇയിൽ ലഭിക്കണം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407494, 2407356.

പരീക്ഷ കാലിക്കറ്റ് സർവകലാശാല ബി.പി.എഡ് (2015 മുതൽ പ്രവേശനം) രണ്ടാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി പരീക്ഷ 29ന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.ലിബ്.ഐ.എസ്.സി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ (സി.യു.സി.എസ്.എസ്) റഗുലർ / സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.

ബി.വോക് പ്രാക്ടിക്കൽ

ബി.വോക് ഓട്ടോമൊബൈൽ -ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് ഒന്നാം സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ 20ന് ഫാറൂഖ് കോളേജിൽ നടക്കും.

എൽ.എൽ.ബി പുനർമൂല്യനിർണയ ഫലം കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ എൽ.എൽ.ബി (യൂണിറ്ററി), നാലാം സെമസ്റ്റർ എൽ.എൽ.ബി (ത്രിവത്സരം), എട്ടാം സെമസ്റ്റർ എൽ.എൽ.ബി (പഞ്ചവത്സരം), എട്ടാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി നവംബർ 2017 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.