കൊയിലാണ്ടി : കൊല്ലം പിഷാരികാവില്‍ ആദ്യാക്ഷരം കുറിക്കാന്‍ വന്‍തിരക്ക്. 500 ല്‍പരം കുരുന്നുകളാണ് ഇത്തവണ എഴുത്തിനിരുത്താന്‍ പിഷാരികാവിലെത്തിയത്. ക്ഷേത്രം മേല്‍ശാന്തി എന്‍. നാരായാണന്‍ മൂസ്സത്, എന്‍. സന്തോഷ് മൂസ്സത്, എന്‍. കുഞ്ഞിശങ്കരന്‍ മൂസ്സത്, ഡോ. ടി. രാമചന്ദ്രന്‍, ഡോ. പി.കെ. ഷാജി, രമേഷ് കാവില്‍, പ്രൊഫ. വിജയരാഘവന്‍ എന്നിവര്‍ എഴുത്തിനിരുത്തിന് നേതൃത്വം നല്‍കി.