കോഴിക്കോട്:എഴുത്തുകാരനും ഗാനരചയിതാവുമായ റഹ്‌മാൻ മുന്നൂര് എന്ന പി.ടി അബ്ദുറഹ്‌മാൻ (61) നിര്യാതനായി.കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ എം.എ ബിരുദം നേടിയ റഹ്‌മാൻ മുന്നൂര് ഇസ്ളാമിക വിജ്ഞാന കോശം അസോസിയേറ്റ് എഡിറ്റർ, ആരാമം പത്രാധിപർ, പ്രബോധനം എക്സിക്യൂട്ടീവ് എഡിറ്റർ, ബോധനം പത്രാധിപർ, ധർമ്മധാര പ്രൊഡക്‌ഷൻ കോ ഒാർഡിനേറ്റർ, ഐ.പി.എച്ച് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സഅദി പറഞ്ഞ കഥകൾ, മർയം ജമീല:സത്യാന്വേഷണത്തിന്റെ നാൾവഴികൾ, സൂഫി കഥകൾ, ഖുർ ആൻ അതുല്യ ഗ്രന്ഥം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.
ഭാര്യ:പി.കെ ഹഫ്‌സ.മക്കൾ:കാമിൽ നസീഫ്(ദോഹ), നശീദ (ക്ളിനിക്കൽ സൈക്കോളജിസ്റ്റ്), ആദിൽ നസീഫ് (യു.എ.ഇ), നസീബ് നസീം, സബാഹ്.മരുമക്കൾ:റംഷി, ഹസീബ് ( ചേളന്നൂർ), ജസ്‌ന.