കുന്ദമംഗലം: ചാത്തമംഗലം എൻ.ഐ.ടി. എസ്.എൻ.ഡി.പി.ശാഖാ കുടുംബസംഗമം സംഘടിപ്പിച്ചു. തിരുവമ്പാടി യൂനിയൻ പ്രസിഡണ്ട് ഗിരി പാമ്പനാൽ ഉദ്ഘാടനം നിർവ്വഹിച്ചു.ശാഖാ പ്രസിഡണ്ട് എം.എം.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.യോഗം കൗൺസിലർ അഡ്വ.മഞ്ചേരി രാജൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ സെക്രട്ടറി പി.എ.ശ്രീധരൻ, വൈസ് പ്രസിഡണ്ട് എം.കെ.അപ്പുക്കുട്ടൻ, കൗൺസിലർ സി.പ്രേമൻ, വാർഡ്മെമ്പർ ബിജു ഗോകുലം, കെ.സുന്ദരൻ, സുരേഷ് മലയമ്മ, രാജൻചേനോത്ത് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം.വി.പ്രസാദ് സ്വാഗതവും ടി.ജോഷ്നി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ശാഖാംഗങ്ങളായ ഡോ.രശ്മിനിജീഷ് ഇളയിടത്ത്, ഡോ.അഖിലേഷ്.പി.കിഴക്കെയിൽ എന്നിവർക്ക് ശാഖാ രക്ഷാധികാരി ഡോ.രബീന്ദ്രൻ ഉപഹാരങ്ങൾ നൽകി.