പറമ്പിൽ ബസാർ: മലബാർ ക്രിസ്റ്റ്യൻ കോളജിലെ ഇംഗ്ലീഷ് വകുപ്പ് അദ്ധ്യക്ഷനും ഫാറൂഖ് കോളജിലെ ആദ്യ കാല അദ്ധ്യാപകനും പറമ്പിൽ ബസാർ എ.എം.യു.പി. സ്‌കൂൾ മാനേജറും പറമ്പിൽ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന പ്രൊഫ. തട്ടാരക്കൽ ഉമ്മർ (81) സ്വവസതിയിൽ നിര്യാതനായി. ഇടതുപക്ഷ പുരോഗമന ചിന്തകനും സഹയാത്രികനുമായിരുന്നു. ഭാര്യ: പൊതുപ്രവർത്തകയായ കോട്ടപ്പറ നാലകത്ത് ഖമറുന്നിസ (മഞ്ചേരി)
മക്കൾ: ഡോ. ബാബു റഫീഖ് (ദുബായ്, കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ശിശുരോഗ വിഭാഗം മുൻ അസി.പ്രൊഫസർ ) സാബു ഷഫീഖ് (ബംഗളൂർ ), അഷിത.മരുമക്കൾ: ഡോ. ഷാജഹാൻ (ചിറമംഗലം), ബംഗ്ലാവ്ഹൗസിൽ മുംതാസ് (ചാവക്കാട്), നാക്കുന്നത്ത് ഷംലി (എടരിക്കോട് ).സഹോദരങ്ങൾ: പരേതരായ അബൂബക്കർ, സെയ്തുട്ടി, മൊയ്തീൻ(ബോർഡർ റോഡ്‌സ് റിട്ട. എഞ്ചിനിയർ), ആയിശുമ്മ ഉമ്മട്ടംകുഴി (കക്കോടി )