നാദാപുരം: രേഖകളില്ലാതെ കടത്തുകയായിരുന്ന രണ്ടര കിലോ വെളളി ആഭരണങ്ങളുമായി തലശ്ശേരി ചിറക്കര ചെറിച്ചാൻ വീട്ടിൽ നിഷാദ് (23) പിടിയിലായി. തൂണേരി മുടവന്തേരി റോഡിൽബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പരിശോധനക്കിടയിലാണ് ബാഗിൽ വെളളി പാദസരങ്ങളും ചെറിയ കമ്മലുകളും കണ്ടെത്തിയത്. തലശ്ശരിയിൽ നിന്ന് നാദാപുരത്തെ കടകളിൽ വിൽപന നടത്താൻ കൊണ്ടുപോകുന്ന ആഭരണങ്ങളാണെന്ന് പൊലീസിനോട് പറഞ്ഞു.നാദാപുരം കൺട്രോൾ റൂം അസിസ്റ്റൻ് കമ്മീഷണർ ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത് .