കുറ്റ്യാടി : സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട ബിജെപിയും യു ഡി എഫും വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.
നാദാപുരം,കുന്നുമ്മൽ മേഖലകളിൽ കമ്മ്യൂണിസ്റ്റ് - കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിച്ചടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാവും കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ കെ കുഞ്ഞിച്ചാത്തുവിനെ അനുസ്മരിക്കാൻ ചേർന്നയോഗവും ബഹുജന കൂട്ടായ്‌മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വർഗീയത ഇളക്കി വിട്ട് കലാപം സൃഷ്ടിക്കുക എന്ന സംഘപരിവാർ തന്ത്രം ലക്ഷ്യത്തിലെത്തിക്കുവാനുള്ള ശ്രമമാണ് കോടതി ഉത്തരവിന്റെ പേരിൽ ശബരിമലയിലും കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. . കെ കെ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.കെ. പി കുഞ്ഞമ്മദ്കുട്ടി, എ. എം റഷീദ്, കെ. എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ. ടി രാജൻ സ്വാഗതം പറഞ്ഞു.