കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്രജീവനക്കാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് നിരാഹാര സമരം നടത്തും. മാനാഞ്ചിറയിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് സമരമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജീവനക്കാർക്ക് അനുകൂലമായി ഉണ്ടായ സുപ്രീംകോടതി വിധി പാലിക്കാത്ത സർക്കാരാണ് ശബരിമല കേസിലെ വിധി തിടുക്കപ്പെട്ട് നടപ്പാക്കുന്നതെന്ന് കോഓർഡിനേഷൻ കൺവീനർ ശ്രീനിവാസൻ വി.വി പറഞ്ഞു. വാർത്താസമ്മേളനത്തിൽ വിശ്വൻ വെള്ളലശ്ശേരി, പ്രദീപ് കുമാർ, വിനോദ് കുമാർ.വി എന്നിവർ പങ്കെടുത്തു.