മുട്ടിൽ: കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ വിദ്യാർഥികളുടെ തൊഴിൽ ഉപരിപഠന മേഖലകളിലെ അഭിരുചി കണ്ടെത്തുന്നതിനുള്ള നൂതന സംരംഭമായ കേരള ഡിഫറൻഷ്യൽ ആപ്ടിട്യൂട് ടെസ്റ്റിന്റെ ജില്ലാതല ഉദ്ഘാടനം മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ നടന്നു. സി.കെ ശശീന്ദ്രൻ എം.എൽ.എ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ, ഡോ. ടി.പി മുഹമ്മദ് ഫരീദ് അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് സെൽ സംസ്ഥാന കോഓർഡിനേറ്റർ ഡോ. സി.എം അസീം മുഖ്യ പ്രഭാഷണം നടത്തി. മായിൻ മണിമ, ഡോ.കെ.ടി അഷ്രഫ്, ഡോ.വിജി പോൾ, കെ.നൂർജഹാൻ, ഡോ.ബാവ കെ.പാലുകുന്ന്, കബീർ പറപ്പൊയിൽ, പി സി സിമിൽ എന്നിവർ പ്രസംഗിച്ചു. കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ ഫിലിപ്പ് സി. ഇ സ്വാഗതവും സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യപകൻ ശുഐബ് മുഹമ്മദ് ആർ.വി നന്ദിയും പറഞ്ഞു. ആപ്ടിട്യൂട് ടെസ്റ്റിന് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ നേതൃത്വം നൽകി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പട്ടിക വർഗ്ഗ വിഭാഗത്തിലെ 63 വിദ്യാർത്ഥികൾ പങ്കെടുത്തു.