കോഴിക്കോട്: കുട്ടികളിൽ ആത്മവിശ്വാസം, അച്ചടക്കം, ഏകഗ്രത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യവുമായി 15ാംമത് സൗത്ത് ഇന്ത്യ തൈക്വോൺഡോ ചാമ്പ്യൻഷിപ്പിന് കോഴിക്കോട് തുടക്കമായി. കർണ്ണാടക, തമിഴ്‌​നാട്, പോണ്ടിച്ചേരി, കേരളം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ദാമൻ ദിയു, ഡൽഹി, ഒറീസ, ഉത്തരാഖണ്ഡ്, ആന്ധ്ര പ്രദേശ് തുടങ്ങി 12 സംസ്ഥാനങ്ങളിൽ നിന്ന് 512 മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇതിൽ 200 പേർ കർണ്ണാടകയിൽ നിന്നുള്ളവരാണ്. സൗത്ത് ഇന്ത്യാ വിഭാഗത്തിൽപെടില്ലെങ്കിലും സംഘടനയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഡൽഹിയും ഇത്തവണ മത്സരത്തിനുണ്ട്. യുണൈറ്റഡ് തൈക്വോൺഡോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ യുണൈറ്റഡ് തൈക്വോൺഡോ അസോസിയേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇൻഡോർ സ്‌​റ്റേഡിയത്തിൽ നടക്കുന്ന മത്സരം എം. വി ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്തു. നാഷ്ണൽ തൈക്വോൺഡ അസോസിയേഷൻ ചെയർമാൻ രാജേന്ദ്ര ബാലൻ, ഡയറക്ടർ പ്രദീപ് ജനാർദ്ദനൻ, എം. അബ്ദുൾ റഹ്മാൻ, ഓർഗനൈസിംങ് കമ്മിറ്റി ചെയർമാൻ ജോഷി ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.