പരീക്ഷാ തിയതി
ഒക്‌ടോബർ 17ന് നടത്താനിരുന്ന പരീക്ഷകളുടെ പുതുക്കിയ തിയതികൾ:
അഫിലിയേറ്റഡ് കോളേജുകളിലെയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെയും മൂന്നാം സെമസ്റ്റർ യു.ജി (സി.സി.എസ്.എസ്) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബർ 7ന് നടക്കും.
ബി.ഫാം നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ 31നും, ബി.ബി.എ, എൽ.എൽ.ബി ഓണേഴ്‌സ് ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ 5നും നടക്കും. പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകൾക്കും മാറ്റമില്ല.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.എ/ബി.എസ്.സി/ബി.എസ്.സി ആൾട്ടർനേറ്റ് പാറ്റേൺ/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.സി.എ/ബി.കോം ഓണേഴ്‌സ്‌സി.സി.എസ്.എസ്/ബി.എസ്.ഡബ്ല്യൂ/ബി.ടി.എച്ച്.എം/ബി.വി.സി/ബി.എ മൾട്ടിമീഡിയ/ബി.എ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബി.എ ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ/ബി.എച്ച്.എ/ബി.വോക്/ബി.ടി.എ/ബി.കോം ഓണേഴ്‌സ്/ബി.ടി.എഫ്.പി/ബി.എ അഫ്‌സൽഉൽഉലമ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് 23 മുതൽ പിഴകൂടാതെ നവംബർ 5വരെയും 160 രൂപ പിഴയോടെ നവംബർ 9വരെയും ഫീസടച്ച് 12വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ നവംബർ 29ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) പരീക്ഷക്ക് 22 മുതൽ പിഴകൂടാതെ 26 വരെയും 160 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ഒക്‌ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം.
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.ബി.എ/എം.സി.ജെ/എം.ലിബ്.ഐ.എസ്.സി/എം.ടി.എ (2014 മുതൽ മാത്രം പ്രവേശനം, സി.സി.എസ്.എസ്) പരീക്ഷയ്ക്ക് 22 മുതൽ പിഴകൂടാതെ 26 വരെയും 160 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 31വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജുകളിൽ നവംബർ 14 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബർ 28 മുതൽ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.എഫ്.പി/ബി.ടി.ടി.എം/ബി.എ അഫ്‌സൽഉൽഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 5വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ചലാൻ സഹിതം നവംബർ 7നകം സമർപ്പിക്കണം.
മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയ അപേക്ഷ 9വരെ സ്വീകരിക്കും.
മൂന്നാം സെമസ്റ്റർ ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നപരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 8വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് 13നകം ലഭിക്കണം.
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
എം.എച്ച്.എ ഒന്ന്, മൂന്ന് സെമസ്റ്റർ ഡിസംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
എം.സി.ജെ വാചാപരീക്ഷ
മാദ്ധ്യമ പഠനവകുപ്പിലെ എം.സി.ജെ (2016 പ്രവേശനം, സി.സി.എസ്.എസ്) ഫൈനൽ സെമസ്റ്റർ വാചാ പരീക്ഷ 24ന് രാവിലെ 10ന് പഠനവകുപ്പിൽ നടക്കും. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ്, ലൈബ്രറികളിൽ നിന്നുള്ള നോ ഡ്യൂ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.