inter
എൽ.എഫ്. യു.പി സ്കൂൾ ജംഗ്ഷനിൽ നടക്കുന്ന ഇന്റർലോക്ക് പ്രവർത്തി



മാനന്തവാടി: എൽ.എഫ്. യു.പി.സ്‌കൂൾ ജംഗ്ഷനിൽ ഇന്റർലോക്ക് പതിക്കൽ ആരംഭിച്ചു. പ്രവർത്തി നടക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണംഎർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം നഗരത്തിലെത്തുന്നവർക്ക് അല്പംബുദ്ധിമുട്ട്അനുഭവപ്പെടുന്നുണ്ടെങ്കിലും പ്രവർത്തിയുമായി സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ വി.ആർ.പ്രവിജ് ആവശ്യപ്പെട്ടു. വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് ഇടാൻ റോഡ് കുഴിച്ചതിന് പൊതുമരാമത്ത് വകുപ്പിന് നൽകിയ 48 ലക്ഷം രൂപ ചിലവഴിച്ചാണ് മാനന്തവാടി ഹൈസ്‌കൂൾ മുതൽ റോഡ് പാച്ച് വർക്കും എൽ.എഫ്.യു.പി സ്‌കൂൾ ജംഗ്ഷനിലെ ഇന്റർലോക്ക് പതിക്കൽ പ്രവർത്തികളും ആരംഭിച്ചത്. റോഡ് പാച്ച് വർക്ക് പ്രവർത്തി കഴിഞ്ഞ ദിവസങ്ങളിൽ ഭാഗികമായി നടന്നു. കുറച്ച് ഭാഗം കൂടി ടാറിംഗ് പൂർത്തിയാക്കാനുണ്ട്. എൽ. എഫ്. ജംഗഷനിൽ ഇന്റർലോക്ക് പതിക്കൽ പ്രവർത്തിഇന്നലെ രാവിലെയോടെയാണ് ആരംഭിച്ചത്. ഏതാണ്ട് 4500 സ്‌ക്വയർ ഫീറ്റ് ഇന്റർലോക്ക് പ്രവർത്തിയാണ് നടന്നു വരുന്നത്. പതിനഞ്ച് ദിവസത്തിനകം പ്രവർത്തി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.