കോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ എൻഫോഴ്സ്മെൻറ് ആൻറ് നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.സജിത്കുമാറും റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്നു നടത്തിയ പരിശോധനയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന പുകയില ഉൽപന്നങ്ങൾ പിടികൂടി. പോർബന്തറിൽ നിന്നും കൊച്ചുവേളിയിലേക്ക് പോകുകയായിരുന്ന എക്സ്സ്പ്രസ്സിൽ നിന്നും'പാഴ്സൽ ഇറക്കവേ പരിശോധനയ്ക്കിടയിലാണ് പുകയില ഉൽപ്പന്നം പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കിൽ പ്രത്യേക ബോക്സിൽ ആയിരുന്നുസൂക്ഷിച്ചിരുന്നത് പരിശോധനയ്ക്ക് റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ വിനോദ് ജി.നായർ.എക്സൈസ് ഇൻസ്പെക്ടർ എം.ഗിരീഷ്., പ്രിവൻറീവ് ഇൻസ്പെക്ടർ റഷീദ്, അജിത്, ധനീഷ്, ആർ.പി.എഫ് സബ് ഇൻസ്പെക്ടർ കെ.എം നിശാന്ത്, കോൺസ്റ്റബിൾ ശശിധരൻ, എ.എസ്.ഐ ലത്തീഫ്, ബൂപേഷ് കുമാർ, കോൺസ്റ്റബിൾ ശശികുമാർ തുടങ്ങിയവർ റെയ്ഡിൽപങ്കെടുത്തു