വടകര: പൊലിസ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ല പൊലിസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് പരിപാടി നടത്തി. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പ്രൊജക്ടിന്റെ സഹകരണത്തോടെയാണ് മത്സരം നടത്തിയത്. സ്‌നേഹജ് ശ്രീനിവാസും, കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവും ക്വിസ് മാസ്റ്റര്‍മാരായി. മത്സരത്തില്‍ 34 സ്‌കൂളുകളില്‍ നിന്നായി 67 കുട്ടികള്‍ പങ്കെടുത്തു. ചേന്ദമംഗലുര്‍ എച്ച്.എസ്.എസ് വിദ്യാര്‍ഥികളായ അഞ്ചല്‍ മുഹമ്മദ്, ദേവരാഗ് ടീം ഒന്നാം സ്ഥാനവും, അത്തോളി ജി.വി.എച്ച്.എസ്.എസിലെ വാല്‍മീക്, നവീന്‍ ടീം രണ്ടാം സ്ഥാനവും വാണിമേല്‍ ക്രസന്റ് എച്ച്.എസ്.എസ്സിലെ ജാസിം മുഹമ്മദ്, മുഹമ്മദ് റമി ടീംമൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് റൂറല്‍ എസ്.പി. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഡിവൈ.എസ്.പി മാരായ ശ്രീനിവാസന്‍, അശ്വകുമാര്‍ എന്നിവരും വടകര സി.ഐ. മധുസൂദനന്‍ നായര്‍, വനിതാ സെല്‍ ഇന്‍സ്പക്ടര്‍ ഭാനുമതി, ഗീതാ ലക്ഷ്മി, സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.