വടകര: ആർ.എസ്.എസിന് വളരാൻ കേരളത്തിൽ മണ്ണൊരുക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സ്വീകരിക്കുന്നതെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി പ്രസ്താവിച്ചു. ശബരിമല വിഷയത്തിലെ കോടതി വിധിയെ സ്വാഗതം ചെയ്ത ബി.ജെ.പിയും ആർ.എസ്.എസും വിശ്വാസികളുടെ വൈകാരികത മുതലെടുത്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ സി.പി .എമ്മുമായി യോജിച്ച് കലാപമുണ്ടാക്കുകയാണ്.വടകര ടൗൺ ഹാളിൽ നടന്ന യുവജന യാത്രയുടെ സംഘാടക സമിതി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ നവാസ് അദ്ധ്യക്ഷനായിരുന്നു. പി.പി ജാഫർ സ്വാഗതം പറഞ്ഞു.സി. മമ്മൂട്ടി എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, സി.കെ സുബെർ, അഹമ്മദ് പുന്നക്കൽ, പി.അമ്മത് , നെച്ചാട്ട് കുഞ്ഞബ്ദുളള, എം.സി വടകര, സൂപ്പി നരിക്കാട്ടേരി , പി.എം അബൂബക്കർ , എൻ.കെ മൂസ്സ, കെ.ടി അബ്ദുറഹിമാൻ, ഒ.കെ കുഞ്ഞബ്ദുളള, മുഹമ്മദ് ബംഗ്ലത്ത്, വയലോളി അബ്ദുളള, ചുണ്ടയിൽ മൊയ്തു ഹാജി, ക്രസന്റ് അബ്ദുളള, അഫ്‌നാസ് ചോറോട്, വി.കെ മൂസഎന്നിവർ സംസാരിച്ചു.