chaliyar
ചാലിയാറിൽ പിടികൂടിയ ഇരുമ്പ് തോണി ജെ.സി.ബി ഉപയോഗിച്ച് പൊളിക്കുന്നു.

കൊടിയത്തൂർ: ചാലിയാർ പുഴയിൽ നിന്ന് രാത്രി കാലത്ത് അനധികൃതമായി മണൽ കടത്തുന്ന ഇരുമ്പ്തോണി പാെലീസ് പിടികൂടി. തോണി ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നശിപ്പിച്ചു. ബോട്ട് സ്ക്വാഡ് അംഗങ്ങളായ അസ്കർ, ലിനീഷ്, ബിജു,അരീക്കോട് സ്റ്റേഷനിലെ എ.എസ്.എെ ബഷീർ, കോൺസ്റ്റബിൾ പ്രശാന്ത് എന്നിവർ ചേർന്നാണ് ലിയാർ രക്ഷകൻ എന്ന സ്പീഡ്ബോട്ട് ഉപയോഗിച്ച് മണൽക്കടത്ത് തോണി പിടികൂടിയത്. രാത്രികാലങ്ങളിൽ ഗുണ്ടകളുടെ അകമ്പടിയോടെയാണ് മണൽ കടത്ത് നടത്തുന്നത്.