കോഴിക്കോട്: വിശ്വാസം മൗലികാവകാശമാണെന്നും അതിൽ ആരും കൈകടത്തേണ്ടെന്നും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർപറഞ്ഞു. എൽ.ജെ.ഡി കോഴിക്കോട് പാർലമെന്റ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സംഘടനയാണ്. അത് കഴിഞ്ഞാൽ അവർ ആ അഭിപ്രായം മാറ്റിപ്പറയും. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഷെയ്ക്ക് പി ഹാരിസ്, പി കുഞ്ഞാലി, എൻ.കെ വത്സൻ, പി കിഷൻചന്ദ്, എം.പി ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.എൻ.പി ഗോവിന്ദൻകുട്ടി സ്വാഗതം പറഞ്ഞു.