kunnamangalam-news
കാരന്തൂർ പുതുക്കുടി -എരുമോറകുന്ന് റോഡ് നിർമ്മാണോദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിക്കുന്നു

കുന്ദമംഗലം: എം.എൽ.എയുടെ ആസ്ഥി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ 25 ലക്ഷം രൂപ ചെലവിൽ പുതുക്കി നിർമ്മിക്കുന്ന കാരന്തൂർ -പുതുക്കുടി - എരുമോറകുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു വാർഡ് മെമ്പർ സനിലകുമാരി അദ്ധ്യക്ഷത വഹിച്ചു. എം.കെ.മോഹൻദാസ്, സോമൻ തട്ടാരക്കൽ, വി.പി.ശ്രീനിവാസൻ ,ഹബീബ് കാരന്തൂർ ,ജിഷാമണി, എൻ, വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു.