കുന്ദമംഗലം:കാരന്തൂർ പാറ്റേൺസ്പോർട്സ് ക്ലബ്ബ് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ടി.പി.ദാസൻ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലാ കബഡി അസോസിയേഷൻ പ്രസിഡണ്ട് സൂര്യഗഫൂർ മുഖ്യാതിഥിയായിരുന്നു. മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. സി.യൂസഫ് മുഖ്യപ്രഭാഷണം നടത്തി.പി.ബഷീർ, സുനിൽകുമാർ, പി.കെ.ബാപ്പുഹാജി, കെ.പി.വസന്തരാജ്, ഹസ്സൻഹാജി, എം.എം.പ്രസാദ്, ദിവ്യ എന്നിവർ പ്രസംഗിച്ചു. സ്തുത്യർഹമായ നിപ പ്രതിരോധ പ്രവർത്തനം നടത്തിയ സലീം വി.കെ.യെ അനുമോദിച്ചു.