sabarimala-sreedharan-pil

കോഴിക്കോട്:ശബരിമല വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഇടപെടാനാകൂവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.

മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ നിയമസഭാ സമ്മേളനം വിളിച്ച് തീരുമാനമെടുക്കണം. അല്ലാതെ ഇടപെടാൻ കേന്ദ്രത്തിന് പരിമിതിയുണ്ട്. ശബരിമല അന്തർസംസ്ഥാന വിഷയമാണ്.ഭരണഘടനയിലെ 252​ വകുപ്പ് പ്രകാരം സംസ്ഥാന സർക്കാർ സഭയിൽ പ്രമേയം പാസാക്കിയാലേ കേന്ദ്രത്തിന് ഇടപെടാനാകൂ. സംസ്ഥാനം പ്രമേയം പാസാക്കിയാൽ കേന്ദ്രത്തെ പ്രസ്നത്തിൽ ഉൾപ്പെടുത്തി വേണ്ടത് ചെയ്യും. സമരം പാതിവഴിയിൽ ഉപേക്ഷിച്ചതിനെ കുറിച്ച് യു.ഡി.എഫ് വിശദീകരിക്കണം. എ.ഐ.സി.സി മൂന്നാം ലിംഗക്കാരെ പോലെയാണെന്നും ശ്രീധരൻ പിള്ള പരിഹസിച്ചു. നിലയ്ക്കലിൽ മാദ്ധ്യമപ്രവർത്തകരുടെ നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നു. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.