സുൽത്താൻ ബത്തേരി: ആചാരനുഷ്ഠാനങ്ങൾ നിലനിർത്തി ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബത്തേരി ശ്രീമഹാഗണപതി ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ നടത്തിയ നാമജപയാത്രയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ബത്തേരി മാരിയമ്മൻ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച നാമജപയാത്ര ബത്തേരി പട്ടണം ചുറ്റി സ്വതന്ത്രമൈതാനിയിൽ സമാപിച്ചു. വിവിധ ക്ഷേത്ര സമിതികളുടെയും അയ്യപ്പഭക്തരുടെയും നേതൃത്വത്തിലാണ് ആയിരങ്ങൽ പ്രതിഷേധവുമായി നാമജപയാത്രയിൽ പങ്ക് ചേർന്നത്. യാത്രക്ക് ബത്തേരി മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള, ബത്തേരി എം.എൽ.എ. ഐ.സി.ബാലകൃഷ്ണൻ, പി.സി.മോഹനൻ, എൻ.എം.വിജയൻ, ഡി.പി.രാജശേഖരൻ, ബാബുകട്ടയാട്, എ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.