.കൽപ്പറ്റ:കേരളത്തിലെ സസ്യസമ്പത്തിലേക്ക് പുതിയൊരു സസ്യം കൂടി. പശ്ചിമഘട്ട മലനിരകകളിലെ സസ്യ നിരീക്ഷണത്തിലാണ് ഓർക്കിഡ് കുടുംബത്തിലേക്ക് പുതിയിനം സസ്യത്തെ കണ്ടെത്താൻ കഴിഞ്ഞത്. ശാസ്ത്രലോകത്ത് ലിപ്പാരിസ് ചാങ്ങ്ഗി എന്ന നാമത്തിൽ അറിയപ്പെടുന്ന ചൈന ,വിയറ്റ്‌നാം തുടങ്ങി രാജ്യങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന സസ്യത്തെയാണ് ഇപ്പോൾ വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണ മേഖലയിൽ നീരിക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുന്ന കൽപ്പറ്റ എം.എസ്.എസ്.ആർ.എഫിലെ സലിം പിച്ചൻ, ജയേഷ് പി ജോസഫ്, എം.ജിതിൻ, ആലപ്പുഴ എസ്.ഡി കോളേജിലെ ജോസ് മാത്യു, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റർ ആയിരുന്ന പി.ധനേഷ് കുമാർ തുടങ്ങിയവരാണ് ഈ കണ്ടെത്തലിന് പിറകിൽ. നിലത്ത് പറ്റി വളരുന്ന ഈ സസ്യത്തിന് ഹൃദയാകാരത്തോടുകൂടിയ രണ്ട് ഇലയും വെള്ളുപ്പ് നിറത്തോട് കുടിയ ചെറിയ കിഴങ്ങും പച്ച നിറത്തോട് കൂടിയ മനോഹരങ്ങളായ ധാരാളം പൂക്കളും ഉണ്ട്. ഇകൂട്ടത്തിൽ പെടുന്ന കുറഞ്ഞ സസ്യങ്ങളെ മാത്രമേ ഇവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നതിനാൽ ഏറെ സംരക്ഷണ പ്രാധാന്യവുമുണ്ട് ഇവക്ക്. സസ്യത്തെ സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് ഇന്ത്യൻ ഫോറസ്റ്റർ എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.