കോഴിക്കോട്: കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ കീഴിൽ സമുദായംഗങ്ങളുടെ വീടുകളിലും ക്ഷേത്രങ്ങളിലും വൈദിക കർമങ്ങൾക്ക് നേതൃത്വം നൽകുന്നതിന് പൂജാദികർമങ്ങൾ പഠിച്ച വൈദിക ശ്രേഷ്ഠൻമാരെയും പഠിക്കുവാൻ താൽപ്പര്യമുള്ളവരെയും ഉൾപ്പെടുത്തിക്കൊണ്ട് ശ്രീനാരായണവൈദിക സമിതിക്ക് രൂപം നൽകി.
സമിതിയുടെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറും എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലറുമായ അഡ്വ.എം.രാജൻ നിർവ്വഹിച്ചു. എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡൻറ് ടി.ഷനൂപ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി സി.സുധീഷ്, യോഗം ഡയറക്ടർ കെ.ബിനുകുമാർ യൂണിയൻ കൗൺസിലർ പി കെ ഭരതൻ, സി.പ്രകാശൻ, സഹദേവൻ പുതിയാപ്പ, കെ.പി.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. വൈദിക സമിതി ചെയർമാനായി സി.പ്രകാശൻ കൺവീനറായി കെ.പി.വിശ്വനാഥൻ എന്നിവരെ തിരഞ്ഞെടുത്തു. വിപുലമായ കൺവെൻഷൻ നവംബർ 25 ന് നടത്തും.