പേരാമ്പ്ര: ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പേരാമ്പ്ര ,പെരുവണ്ണാമുഴി എന്നീ പൊലീസ് സ്റ്റേഷനുകളിലേക്ക് ഭക്തജനങ്ങൾ നാമജപ യാത്ര നടത്തി.
പേരാമ്പ്ര സ്റ്റേഷനിലേക്ക് നടത്തിയ നാമജപയാത്ര സ്‌റ്റേഷൻ പരിസരത്ത് പൊലീസ് ഇൻസ്പക്ടർ കെ.പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ശ്രീരാജ്, ജയപ്രകാശ് കായണ്ണ, സജീവൻ നാഗത്ത്, കെ. വത്സരാജ് എന്നിവർ പ്രസംഗിച്ചു. സി. രാജൻ, കെ.എം. സുധാകരൻ, സന്തോഷ് ഗബ്രിയേൽ, സുനോജൻ, പ്രസൂൺ, മമ്പാട്ടിൽ വിനോദൻ തടങ്ങിയവർ നേതൃത്വം നൽകി. പെരുവണ്ണാമൂഴി സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ എ. ബാലചന്ദ്രൻ, ഗംഗാധരൻ കല്ലര്, സതീശൻ ചക്കിട്ടപാറ, ഇ.ടി. ബാലൻ പ്രസംഗിച്ചു. ജിഷ സുധീഷ്, കെ.ടി. പ്രകാശനി, സി.കെ. ലീല, അനൂപ് നരിനട, രാജേഷ് കല്ലുര്, വി.എം. ഗിരിഷ്, ഒ.പി. നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.