പേരാമ്പ്ര: കർത്തവ്യ നിർവഹണത്തിനിടയിൽ ജീവൻ വെടിഞ്ഞ സഹപ്രവർത്തകർക്ക് സ്മൃതിദിനത്തിൽ പേരാമ്പ്രപൊലീസ് സ്‌റ്റേഷനിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
സ്മൃതി മണ്ഡപത്തിൽ ഇൻസ്‌പെക്ടർ കെ.പി. സുനിൽ കുമാർ പുഷ്പചക്രം അർപ്പിച്ചു. സബ് ഇൻസ്‌പെക്ടർമാരായ ദിലീഷ് സാഠോ, ടി.വി. ഹമീദ്, എന്നിവരുംനൊച്ചാട് ഹയർസെക്കൻഡറി, വടക്കുമ്പാട് ഹയർസെക്കൻഡറിഎന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളും പേരാമ്പ്ര സ്‌റ്റേഷനിലെ മുഴുവൻ പൊലീസുകാരും പങ്കെടുത്തു. എസ്‌ഐ ദിലീഷ് സാഠേ, സി.കെ. അജിത്ത് കുമാർഎന്നിവർ മോട്ടിഷേൻ ക്ലാസിന് നേതൃത്വം നൽകി.