stone
മൂത്ര സഞ്ചയിൽ നിന്ന് നീക്കം ചെയ്ത കല്ലുകൾ

കൽപ്പറ്റ: 60 വയസ്സുകാരന്റെ മൂത്രസഞ്ചിയിൽ നിന്ന് ആറര സെന്റീമീറ്റർ വീതം വലിപ്പമുള്ള രണ്ട് കല്ലുകൾ നീക്കം ചെയ്. ആസ്റ്റർ വയനാട്‌ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. നവീൻ ക്രിസ്റ്റഫറിന്റെ നേതൃത്വത്തിലാണ് ബത്തേരി സ്വദേശിയുടെ മൂത്രസഞ്ചിയിൽ നിന്ന് വലിയ രണ്ട് കല്ലുകൾ നീക്കം ചെയ്തത്.കഴിഞ്ഞ പതിനഞ്ച് വർഷമായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ സിസ്‌റ്റോലിത്തോട്ടമി എന്ന ശസ്ത്രക്രിയ വഴിയാണ് കല്ലുകൾ നീക്കംചെയ്തത്. കിഡ്‌നികളിലും മൂത്രസഞ്ചിയിലും കല്ലുകൾ കാണുന്നത് ഇന്ന് സാധാരണമാണെങ്കിലും ഇത്ര വലിപ്പമുള്ള കല്ലുകൾ അസാധാരണമാണെന്ന്‌ ഡോക്ടർ പറഞ്ഞു. രണ്ട് കല്ലുകൾക്കുംകൂടി 145 ഗ്രം ഭാരമുണ്ട്.