പടിഞ്ഞാറത്തറ : പ്രളയ സമയത്ത് മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയ പടിഞ്ഞാറത്തെറ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ കണ്ടിയൻ ഹാരിസിനെ ഗ്രാമസഭാ യോഗം ആദരിച്ചു.ബാണാസുര ഡാമിന്റെ തൊട്ടു താഴെ 14 കപ്പുണ്ടിക്കൽ വാർഡിലെ മാടത്തുമ്പാറ,കാവര .ചിറ്റാലക്കുന്ന് പ്രദേശങ്ങളിൽവിവിധ സംഘടനകളുടെയും .ഉദാരമതികളുടെയും സഹായത്തോടെ ഭക്ഷണ കിറ്റുകളും. വസ്ത്രങ്ങളുംവിട്ടുപകരണങ്ങളും. എത്തിച്ചു.തകർന്ന വിടുകൾ നന്നാക്കി. ഗ്രാമ സഭയുടെ ഉപഹാരംവാർഡ് വികസന സമിതിയംഗം പ്രദീപൻ മാസ്റ്റർ മെമ്പർകണ്ടിയൻ ഹാരിസിന് കൈമാറി.വി.പി അബദുറഹ് മാൻ.മുനീർ .പി. ഉസ്മാൻ,എ. മുസ്തഫ .ഹംസ. ഗ്രേസി .നിഷ.കോഓർഡിനേറ്റർ ബിനുവർക്കി .തുടങ്ങിയവർ പ്രസംഗിച്ചു.ഈപ്രദേശത്ത് നാല് വീടുകൾ പൂർണ്ണമായും നിരവധി വിടുകൾ ഭാഗികമായും തകർന്നിരുന്നു ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.