വെള്ളമുണ്ട: ഒഴുക്കൻമൂല സെന്റ് തോമസ് ഇടവക ചെറുപുഷ്പ മിഷൻ ലീഗ് ശാഖയുടെ നേതൃത്വത്തിൽ മിഷൻ ഞായർ ആഘോഷം സംഘടിപ്പിച്ചു. റാലി, പൊതുസമ്മേളനം,കലാപരിപാടികൾ, വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും മികവ് തെളിയിച്ചവർക്കുമുള്ള സമ്മാനദാനം എന്നിവയുണ്ടായിരുന്നു. ഫാ: മാത്യൂ കാട്ടറാത്ത് ഉദ്ഘാടനം ചെയ്തു. മിഷൻ ലീഗ് ശാഖാ പ്രസിഡന്റ് റിയാൻ കരിമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. ഫാ: സെബാസ്റ്റ്യൻ കോയിപ്പുറത്ത് സമ്മാന വിതരണം നടത്തി. പി.ടി.എ. പ്രസിഡന്റ് ഷിബി മാഞ്ചേരിൽ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ റെജിമോൻ പുന്നോലിൽ മിഷൻ ഞായർ സന്ദേശം നൽകി. ഇടവക വികാരി ഫാ: തോമസ് ചേറ്റാനി പരിപാടികൾക്ക് നേതൃത്വം നൽകി.