കൽപ്പറ്റ:കെ.പി.സി.സി പ്രചരണസമിതി ചെയർമാൻ കെ. മുരളീധരൻ എം.എൽ.എയ്ക്ക് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി. ഡി.സി.സി ഓഫീസിൽ നടന്ന യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ എൻ.ഡി അപ്പച്ചൻ, കെ.എൽ. പൗലോസ്, കെ.വി പോക്കർഹാജി, വി.എ മജീദ്, ഒ.വി അപ്പച്ചൻ, എൻ.എം വിജയൻ, നിസി അഹമ്മദ്, പി.കെ അബ്ദുറഹിമാൻ, ഡി.പി രാജശേഖരൻ, എം.എം രമേശ് മാസ്റ്റർ, എടക്കൽ മോഹനൻ, പി. ശോഭനകുമാരി, പോൾസൺ കൂവയ്ക്കൽ എന്നിവർ സംസാരിച്ചു.