വടകര: വഴിയോര കച്ചവടക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താൻ നഗരസഭ ഭരണാധികാരികൾ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി കോൺഗ്രസ് (ഐ എൻ ടി യുസി) താലൂക്ക് കൺവൻഷൻ ആവശ്യപ്പെട്ടു.തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താൻ യുപിഎ സർക്കാർ കൊണ്ടുവന്ന നിയമംനടപ്പാക്കണം. മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ നഗരസഭ പരാജയപ്പെട്ടു. ഫോട്ടാ എടുത്തവർക്ക് മുഴുവൻ കാർഡ് വിതരണം ചെയ്യുക, നഗരസഭ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തിറങ്ങാൻ ൻ തീരുമാനിച്ചു. കെ പി സി സി നിർവാഹക സമിതി അംഗം വി എം ചന്ദ്രൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ എൻ എ അമീർ അദ്ധ്യക്ഷത വഹിച്ചു. ടി കേളു ,പറമ്പത്ത് ദാമോദരൻ, മാതോം കണ്ടി അശോകൻ, റോബിൻ ജോസഫ്, കെ എം പി ഹാരിസ്, സി ടി ജോർജ്, സി എച്ച് അറഫാത്ത്, രാജേഷ് കിണറ്റിൻകര, സിസി ജയ്സൺ, പി കെ കുഞ്ഞിമൂസ, രാഹുൽ പുറങ്കര, പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു . വളപ്പിൽ സലാം സ്വാഗതവും എം പി ജിനീഷ് കുമാർ നന്ദിയും പറഞ്ഞു.