1111
കനിവ് ഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ വടക്കുംമുറി കാർഗിലിൽ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം ഇ.പി അബ്ദുറഹ്മാൻ ചേന്ദമംഗലൂർ, കാരാട്ട് റസാഖ് എം.എൽ.എക്ക് നൽകി നിർവ്വഹിക്കുന്നു.

താമരശ്ശേരി: കനിവ് ഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വടക്കുംമുറി കാർഗിലിൽ നിരാലംബ കുടുംബത്തിന് നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇ.പി.അബ്ദുറഹ്മാൻ ചേന്ദമംഗലൂർ, കാരാട്ട് റസാഖ് എം.എൽ.എക്ക് നൽകി നിർവ്വഹിച്ചു. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.പി.ബഷീർ അദ്ധ്യക്ഷതവഹിച്ചു. വീട്ടുപകരണങ്ങൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ്​കല്ലുള്ളതോട് വാർഡ് മെമ്പർ റിഫായത്തിന് കൈമാറി.കനിവ് ഗ്രാമം ഭവന നിർമ്മാണപദ്ധതിയുടെ ഭാഗമായാണ് വീട് പണി പൂർത്തിയാക്കിയത് . ഇ.പി.അബ്ദുറഹ്മാൻചേന്ദമംഗലൂർ മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റംല ഒ,കെ.എം.കുഞ്ഞി,പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ എ.എം.അബ്ദുൽമജീദ്,മോയത്ത് മുഹമ്മദ്,എം.എ.യൂസുഫ് ഹാജി, പി.പി.അബ്ദുസ്സലാം എന്നിവർ സംസാരിച്ചു.കനിവ് ഗ്രാമം പ്രസിഡന്റ് പി.കെ. അബ്ദുറഹിമാൻ സ്വാഗതവും നിർമ്മാണ കമ്മറ്റി കൺവീനർ മുഹമ്മദ് റാഫിഗുരിക്കൾ നന്ദിയും പറഞ്ഞു.