വടകര: വില്യാപ്പള്ളി കായക്കൂൽതാഴ കനാലിന് കുറുകെ നാട്ടുകാർ നിർമിച്ച തടിപ്പാലം തകർന്നു. കായക്കൂൽ നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിൽ. പാലത്തിന് മുകളിലത്തെ കോൺക്രീറ്റ് സ്ലാബും അടിഭാഗത്തെ സിമന്റ് പൈപ്പും അടർന്നു മാറി വലിയ ഗർത്തം രൂപപ്പെട്ടതിനാൽ കഴിഞ്ഞ ജൂണിലാണ് താൽകാലികമായി തെങ്ങിൻ കഷണങ്ങളും മറ്റും ചേർത്തു കെട്ടി തടിപ്പാലം നിർമിച്ചത്. . കനാലിന്റെ വക്കിലൂടെയുള്ള താല്കാലിക റോഡ് നേരത്തെ തന്നെ ചെളിയും കല്ലും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതായിരുന്നു. നാട്ടുകാർക്ക് ഏക ആശ്രയമായിരുന്നു ഈ തടിപ്പാലം. വിദ്യാർത്ഥികളടക്കമുള്ളവർ ചെമ്മരത്തൂർ വഴി ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടിലാണ് .