ഫറോക്ക്: സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പൊതുരംഗത്തെ നിറസാന്നിധ്യമായ പേട്ട പൊയിൽ തൊടി കുഞ്ഞാമു (84) നിര്യാതനായി.ഫാറൂഖ് കോളെജ് ഹൈസ്‌കൂൾ ക്ലർക്കായും ഫറോക്ക് പേട്ട മഹല്ല് ദുരിതാശ്വാസ കമ്മറ്റി ജനറൽ സെക്രട്ടറിയായും എം.ഇ.എസ് കമ്മറ്റിയംഗവും നിരവധി സംഘടനാ രംഗത്തെ പ്രഥമ പ്രവർത്തകനുമായിരുന്നു. ഭാര്യ:ബിച്ചീവി മക്കൾ: ആയിഷ മോൾ, മുംതാസ്, പരേതരായ അൻവർ, സുലൈഖ മരുമക്കൾ: ചേക്കുട്ടി തുറക്കൽ, അബ്ദു റഹിമാൻ വലിയ പറമ്പ് ,അസീസ് മാവൂർ ,സബിത ബാഗ്ലൂർ. സഹോദരൻമാർ: ഹസ്സൻ മാസ്റ്റർ (റിട്ട. അധ്യാപകൻ പി.സി അഹമ്മദ് കുട്ടി ഹാജി (ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്). ഖബറടക്കം ഇന്ന് രാവിലെ 10.30 ന് പേട്ട ജുമ അത്ത് പള്ളിയിൽ