കൊടുവള്ളി: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ താമരശ്ശേരി താലൂക്ക് സമ്മേളനവും കുടുംബ സംഗമവും കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.ആദ്യകാല കരാറുകാരായ പി.പി.സി കുട്ടിഹസ്സൻ ഹാജി ഉൾപ്പെടെ 13 പേരെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഗിരീഷ് ജോൺ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.ഡി.ജോസഫ്, ജോജി ജോസഫ് എറണാകുളം, അബ്ദുൾഅസീസ്, കെ.വി.സന്തോഷ് കുമാർ, കെ.എം.അബ്ദുൽ കരീം, പി.കെ.മൊയ്തീൻകുട്ടി, സലീം മൂലയിൽ, പ്രഭീഷ് പാലത്ത്, കെ.വി ആധായി, സെന്തിൽകുമാർ, ഷാജി വള്ളിക്കാട്ടിൽ, പി ഹാഷിം, എം.സി ജേക്കബ്, കെ വേണു എന്നിവർ സംസാരിച്ചു.