uparodam
ചന്ദനത്തോട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകൂട്ടം നടത്തിയ റോഡ് ഉപരോധം

തിങ്കളാഴ്ച്ച മുതൽ റോഡ് പണി ആരംഭിക്കുമെന്ന് സബ്ബ് കളക്ടറുടെ ഉറപ്പ്

മാനന്തവാടി:ബോയിസ് ടൗൺ പേരിയ ചന്ദനത്തോട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച്
പ്രദേശവാസികളുടെ നേതൃത്വത്തിൽ മനുഷ്യചങ്ങലയും റോഡ് ഉപരോധവും നടത്തി. തിങ്കളാഴ്ച്ച മുതൽ റോഡ് പണി ആരംഭിക്കുമെന്ന് സബ്ബ് കളക്ടർ എൻ. എസ്.കെ ഉമേഷ് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.രാവിലെ 10 മണിയോടെ പേര്യനാട്ട്കൂട്ടത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ
മനുഷ്യചങ്ങല തീർത്തു. തുടർന്ന് പേര്യ മാനന്തവാടി റോഡ് ഉപരോധിച്ചു.ഒന്നര മണിക്കൂർഗതാഗതം തടസപ്പെട്ടു.സ്ഥലത്തെത്തിയ സബ്ബ് കളക്ടർ ഒരോ ദിവസത്തേ പ്രവൃത്തിയും വിലയിരുത്തുമെന്നുംഡിസംബർഏഴിനുള്ളിൽ ടാറിംഗ് പൂർണ്ണമായും പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകി.
. ഒരുമാസം മുൻമ്പ് ഇതേ ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾബോയ്സ് ടൗണിൽ നിരഹാര സമരം നടത്തിയിരുന്നു. അന്ന്അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ സമരം. മാനന്തവാടി തഹസിൽദാർ പി.പി ഷാജു.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർഎന്നിവരും എത്തിയിരുന്നു. സമരം അറിയാതെ എത്തിയ നിരവധി യാത്രക്കാർ മണിക്കൂറോളം വഴിയിൽ കുടുങ്ങി
പാറത്തോട്ടം പള്ളി വികാരി ഫാ: ജിനോജ് പാലതടത്തിൽ നാട്ടുകൂട്ടം ഭാരവാഹികളായ അനീഷ് മൂലയിൽ,രാജേഷ് ഉച്ചപ്പള്ളി, ജോഷി കാനാകൂന്നേൽ, വിൽസൺ ചെങ്ങനാട്ട്, തോമസ് വരിക്കമാക്കൽ, അനിഷ് നെടിയകല, റെജി മണിയാട്ട്, ദീപേഷ് നെല്ലിപ്പറമ്പിൽ ,ഷാജി വയപ്പുമേപ്പുറത്ത്, ജീനിഷ് കുരുട്ടുകാവിൽ, ജോജോ അരകുന്നേൽ, ജോഷി അര കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.