കോഴിക്കോട്: പി.എഫ്.ആർ.ഡി. എ നിയമം പിൻവലിക്കുക, കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, , തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 8 , 9 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും ജില്ലാകൺവെൻഷൻ തീരുമാനിച്ചു. എൻ. ജി.ഒ. യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ എൻ. ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, ഇ. കെ.മൊയ്തു (എൻ. ജി. ഒ. സെന്റർ), കെ.കെ സുധാകരൻ, (എ.കെ.എസ്.ടി.യു) എന്നിവർ സംസാരിച്ചു. സി. പി മണി (ജോയിൻറ് കൗൺസിൽ ) അദ്ധ്യക്ഷത വഹിച്ചു. ടി സുലൈമാൻ നന്ദി പറഞ്ഞു.