fg
ആഞ്ഞോളി മുക്കിലെ റോഡിന്റെ ശോച്യാവസ്ഥ

പേരാമ്പ്ര: കുണ്ടും കുഴിയുമായ കുറ്റ്യാടി -കോഴിക്കോട് റോഡ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദുരിതമായി.കടിയങ്ങാട് മേഖല, ബസ് സ്റ്റാൻഡ് പരിസരം, കരുവണ്ണൂരിന് സമീപം ആഞ്ഞോളിമുക്ക് എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. ആഞ്ഞോളിമുക്കിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ട് ചെളിവെള്ളം നിറഞ്ഞു.ഇത് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും വലയ്ക്കുന്നു . ബസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഈ ദീർഘദൂര പാതയിലൂടെ യാത്ര ചെയ്യുന്നത് .കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി, മൊടക്കല്ലൂർ മെഡിക്കൽ കോളജ് ഉൾപെടെ നിരവധി സ്ഥാപനങ്ങളിലെത്തേണ്ട വാഹനങ്ങൾക്കും ദുരിതം തന്നെ.