ff
സി.പി..എം ഏരിയാ കമ്മറ്റി പേരാമ്പ്രയിൽനടത്തിയ പൊതുസമ്മേളനം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര : ശബരിമലയിൽ സ്ത്രീ പ്രവേശനമനുവദിക്കുന്ന സുപ്രീം കോടതി വിധിയുടെ പേരിൽ വർഗീയ ലഹളയുണ്ടാക്കാനാണ് ബി.ജെ.പി ആർ.എസ്.എസ് നീക്കമെന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. ഉത്തരേന്ത്യയിലെ പോലെ കേരളത്തെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല. ഏരിയാ കമ്മറ്റി പേരാമ്പ്രയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മാറ്റാൻ പാർലിമെന്റിനു പോലും കഴിയില്ലെന്നിരിക്കെ സർക്കാർ റിവ്യൂ ഹർജി നൽകണമെന്ന വാദം ബാലിശമാണെന്നു് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എ.കെ. പത്മനാഭൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മറ്റി അംഗങ്ങളായ എൻ.കെ. രാധ, എ.കെ. ബാലൻ, എം.കെ. നളിനി എന്നിവർപങ്കെടുത്തു. ഏരിയാ സെക്രട്ടറി എൻ.പി. ബാബു സ്വാഗതം പറഞ്ഞു പ്രകടനവും നടന്നു.