കോഴിക്കോട്: ആതുരസേവന വിദഗ്ദരുടെദേശീയ സമ്മേളനം 'ഹീൽ 2018' 26, 27 തിയ്യതികളിൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നടക്കും. ആശുപത്രികളേയും ആരോഗ്യ സംരക്ഷണത്തേയും കുറിച്ച് ചർച്ചകൾ നടക്കും. 26ന് ഉച്ചയ്ക്ക് 2. 30 ന് ജില്ലാ പോലീസ് മേധാവി കാളിരാജ് മഹേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ന്യൂ ഡൽഹിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ശക്തി കുമാർ ഗുപ്ത വിശിഷ്ടാതിഥിയാകും. ഹീൽ (ഹെൽത്ത് കെയർ എക്‌​സലൻസ് ത്രൂ അഡ്മിസ്‌​ട്രേഷൻ ആന്റ് ലീഡർഷിപ്പ്) അഞ്ചാം സമ്മേളനമാണിത്. വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന ആതുരസേവന വിദ്ഗ്ധർ അറിവുകളും ചിന്തകളും കോൺഫറസിൽ പങ്കുവെക്കും. വിജയകരമായ ആതുരസേവനവിദ്യകൾ, ഹോസ്പിറ്റൽ മാനേജ്‌​മെന്റിലെ പുതിയ പ്രവണതകൾ, വെല്ലുവിളികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ വിശദമായ ചർച്ചയുണ്ടാകും. കോർപ്പറേറ്റ് ഹെൽത്ത് കെയർ രംഗത്ത് ആദ്യമായാണ് ഇത്തരമൊരു പരിപാടി 2014​ൽ സംഘടിപ്പിച്ചത്. ആദ്യ സമ്മേളനത്തിന്റെ വിജയത്തെ തുടർന്ന് തുടർച്ചയായി എല്ലാ വർഷവുംനടന്നു.കഴിഞ്ഞ വർഷം ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിലും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡിലും ഹീൽ ഇടം നേടി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസും ഹോസ്പിറ്റൽ അഡ്മിന്‌​സ്‌​ട്രേഷൻ വിഭാഗത്തിന്റെ സംരംഭമായ റിസർച്ച് ഫൗണ്ടേഷൻ ഓഫ് ഹോസ്പിറ്റൽ ആന്റ് ഹെൽത്ത് കെയർ അഡ്മിനിസ്‌​ട്രേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി. ഇ. ഒ ഗ്രേസി മത്തായി, ഡയറക്ടർ ഡോ. വിനീത് അബ്രഹാം, ഹീൽ 2018 കോൺഫറൻസ് ഡയറക്ടർവിനോദ് കുമാർ എന്നിവർ പങ്കെടുത്തു.