ബാലുശ്ശേരി: താമരശ്ശേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് സഹകാരി സംഗമം നടത്തി.
കാലവര്‍ഷക്കെടുതിയില്‍ ഇടപാടുകാര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു. സാമ്പത്തിക സഹായത്തിന് അര്‍ഹതയുള്ളവര്‍ക്ക് നിർദേശം നല്‍കി സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന വായ്‌പക്കാര്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിനുമുള്ള തൊഴില്‍ സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു.
വട്ടോളി ബസാര്‍ പനങ്ങാട് കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഹകാരി സംഗമത്തില്‍ റീജനൽ മാനേജർ കെ.കൃഷ്‌ണന്‍കുട്ടി മുഖ്യാഥിതിയായിരുന്നുബാങ്ക് പ്രസിഡണ്ട് ഇന്‍ചാര്‍ജ്ജ് ഇസ്‌മയില്‍ കുറുമ്പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരായ എം.രവീന്ദ്രന്‍, അഞ്‌ജന.ടി.കെ. എന്നിവര്‍ സംസാരിച്ചു സെക്രട്ടറി ജ്യോതീന്ദ്രവര്‍മ്മരാജ സ്വാഗതവും രാധ പൊയിലില്‍ നന്ദിയും പറഞ്ഞു.