cal-uni
cal uni

കൈരളി റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഗവേഷണ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ കൈരളി റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിശദമായ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 31നകം കാലിക്കറ്റ് സർവകലാശാലാ ഗവേഷണ ഡയറക്ടറേറ്റിൽ ലഭിക്കണം. ഫോൺ: 0494 2407497.



പുതുക്കിയ പരീക്ഷാതീയതി
ഒക്‌ടോബർ 15, 17 തിയതികളിൽ നടത്തേണ്ടിയിരുന്ന എം.എഡ് നാലാം സെമസ്റ്റർ (2015 മുതൽ പ്രവേശനം) റഗുലർ പരീക്ഷ ഒക്‌ടോബർ 29, 31 തിയതികളിലും ഒക്‌ടോബർ 16ന് നടത്തേണ്ടിയിരുന്ന എം.എഡ് രണ്ടാം സെമസ്റ്റർ (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബർ 30നും നടക്കും.
ഒക്‌ടോബർ 17ന് സർവകലാശാലാ പഠനവകുപ്പിൽ നടത്തേണ്ടിയിരുന്ന എൽ എൽ.എം നാലാം സെമസ്റ്റർ (2015 സ്‌കീം2016 പ്രവേശനം) റഗുലർ പരീക്ഷ ഒക്‌ടോബർ 29ന് നടക്കും.


പരീക്ഷ
പി.ജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ് പരീക്ഷ 31ന് ആരംഭിക്കും.
എൽ എൽ.എം (2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി രണ്ടാം സെമസ്റ്റർ പരീക്ഷ നവംബർ 13നും, നാലാം സെമസ്റ്റർ നവംബർ 22നും ആരംഭിക്കും.

എൽ എൽ.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) ആറാം സെമസറ്റർ റഗുലർ, ബി.ബി.എ എൽ എൽ.ബി (ഓണേഴ്‌സ്, പഞ്ചവത്സരം, 2011 സ്‌കീം) പത്താം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ നവംബർ 16ന് ആരംഭിക്കും.


പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ബി.എസ് സി മാത്തമാറ്റിക്‌സ്, കൗൺസലിംഗ് സൈക്കോളജി/ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) മൂന്നാം സെമസ്റ്റർ നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ അഞ്ച് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം നവംബർ ഒമ്പതിനകം ലഭിക്കണം.

ഒന്ന്, രണ്ട് സെമസ്റ്റർ എം.ഫിൽ ബോട്ടണി പരീക്ഷാഫലം വെബ്‌സൈറ്റിൽ.


എം.എസ്.സി അപ്ലൈഡ് സൈക്കോളജി വൈവ
നാലാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് സൈക്കോളജി വൈവ 27ന് രാവിലെ പത്ത് മണിക്ക് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ നടക്കും. നോ ഡ്യൂ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.