പുൽപ്പള്ളി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ നേതൃത്വത്തിൽ വയനാട് ജില്ലയിൽ നടക്കുന്ന കലാജാഥയ്ക്കു നേരെ എ.ബി.വി.പി ആക്രമണം.രണ്ടു ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തുന്ന കലാജാഥ പുൽപ്പള്ളി ജയശ്രീ കോളേജിൽ അവതരിപ്പിക്കുന്നതിനിടെ വേദിയിൽ കയറി ജാഥാ അംഗങ്ങളെ മർദ്ദിക്കുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘപരിവാറിന്റെ കടന്നുകയറ്റത്തിന്റെ ഭാഗമാണ് എ.ബി.വി.പി പ്രവർത്തകരുടെ അക്രമമെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചെയർമാൻ അശ്വിൻ ഹാഷ്മി പറഞ്ഞു. എസ്. എൻ. കോളേജ് പുൽപ്പളളി,പഴശ്ശിരാജാ കോളേജ് പുൽപ്പളളി, ജയശ്രീ കോളേജ് പുൽപ്പളളി, ഡോൺ ബോസ്കോ കോളേജ് ബത്തേരി,സെന്റ് മേരീസ് കോളേജ് ബത്തേരി, അൽഫോൻസാ കോളേജ് ബത്തേരി എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിപാടി.