സായാഹ്ന ധർണ്ണ സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം പി പി സുനീർ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ:റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങിയതിൽ നടന്ന അഴിമതിയിലും കുറ്റക്കാരെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിലും പ്രതിഷേധിച്ച് സി.പി.ഐ കല്പറ്റയിൽ സായാഹ്ന ധർണ നടത്തി.ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയെകുറിച്ച് പാർലമെന്ററി ജോയിന്റ് കമ്മറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് കല്പറ്റയിൽ ധർണ നടത്തിയത്.സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം പി.പി സുനീർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി സ്വാഗതം പറഞ്ഞു.സംസ്ഥാന കൗണ്‌സിൽ അംഗം പി.കെ മൂർത്തി,അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു,ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങായ എം.വി ബാബു,അഡ്വ: കെ ഗീവർഗീസ്,ജോണി മറ്റത്തിലാനി,മഹിള സംഘം ജില്ലാ സെക്രട്ടറി മഹിതാ മൂർത്തി,അഷറഫ് തയ്യിൽ,വി യൂസഫ്,വി.കെ ശശിധരൻ,ടി മണി എന്നിവർ നേതൃത്വം നല്കി.