കൊയിലാണ്ടി : നഗരസഭപരിധിയിൽപ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ വരുന്നവർക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി വായ്പാമേള നടത്തി. മൂന്ന് മൂന്ന് ശതമാനം മുതൽ 6.5 ശതമാനം വരെ പലിശയിളവിൽ ബാങ്ക് വായ്പ ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കും. വീട് നിർമ്മാണത്തിനൊപ്പം പുനരുദ്ധാരണത്തിനും വീടുൾപ്പടെയുള്ള വസ്തു വാങ്ങുന്നതിനും ഈ പദ്ധതി പ്രകാരം ബാങ്ക് വായ്പകൾ ലഭിക്കും. കൊയിലാണ്ടി നഗരസഭയിൽ ലഭിച്ച 200 ലധികം അപേക്ഷകർക്ക് പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ലോൺമേളയിൽ 11 ബാങ്കുകൾ പങ്കെടുത്തു.വാർഷിക വരുമാനംമൂന്ന് ലക്ഷം മുതൽ 12 ലക്ഷം വരെ വരുന്നവർക്ക് നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് വായ്പ നൽകുന്നത്.
മേള നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ വി.കെ. അജിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അസി. കോഓർഡിനേറ്റർ ഗിരീഷ് കുമാർ,നഗരസഭാംഗങ്ങളായ എം.സുരേന്ദ്രൻ, വി.കെ.രേഖ, വിവിധ ബാങ്ക് മാനേജർമാരായ പുഷ്‌കല നായർ(കനറ), എസ്.ആർ.അനൂപ്(യു.ബി.ഐ.), ടി.ധന്യ(ഐ.ഒ.ബി.), സൗമ്യ ശശി(പി.എൻ.ബി.), പി. നിധിൻ(ഇന്ത്യൻ), വി.സതീഷ്(എച്ച്.ഡി.എഫ്.സി.), കെ.ജി.അതുല്യ(വിജയ), ലിജോ ജോൺ(എസ്.ഐ.ബി), കെ.പി.സന്ദീപ്(ബാങ്ക് ഓഫ് ബറോഡ), നിധിൻ.പി.(ഏക്‌സിസ്), ടി.മനോജ്(ഇസാഫ്),നഗരസഭ ആസൂത്രണ ഉപാധ്യക്ഷൻ എ.സുധാകരൻ, പി.എം.എ.വൈ സോഷ്യൽ ഡെവലപ്പ്‌മെന്റ് സ്‌പെഷലിസ്റ്റ് വി.ആർ.രചന, സി.ഡി.എസ്. ചെയർപേഴ്‌സൻമാരായ ഇന്ദുലേഖ, യു.കെ.റീജ എന്നിവർ സംസാരിച്ചു.