കൽപ്പറ്റ: എല്ലാ വില്ലേജുകളിലേയും ഭൂമിയുടെ ന്യായവില മൂന്നു മാസത്തിനനകം പുനർനിർണയിക്കണമെന്ന അപ്രായോഗിക ഉത്തരവിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. പ്രളയാനുബന്ധ പ്രവൃത്തികൾ പോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മൂന്നു മാസം കൊണ്ട് വില നിർണയ നടപടികൾ പൂർത്തീയാക്കണമെന്നനിർദേശം ജീവനക്കാരുടെ മേൽ അമിത സമ്മർദ്ദം അടിച്ചേൽപ്പിക്കുമെന്ന് കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറിയേറ്റംഗം റോയ് ജോർജ്ജ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ മുജീബ്, വി.സി സത്യൻ, രമേശ് മാണിക്കൻ, കെ.ടി ഷാജി, ടി.എ വാസുദേവൻ, ജോർജ്ജ് സെബാസ്റ്റ്യൻ, കെ.എ ഉമ്മർ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ, കെ.ആർ രതീഷ് കുമാർ, ഗ്ലോറിൻ സെക്വീര, തുടങ്ങിയവർ സംസാരിച്ചു. പി.എച്ച് അഷറഫ് ഖാൻ, കെ.എ ജോസ്, പി.ജെ.ഷൈജു, കെ.യൂസഫ്, എൻ.കെ സഫറുള്ള, കെ.സുബ്രഹ്മണ്യൻ, വി.ജെ ജഗദൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.