ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ് മുറികളിലും പ്രോജക്ടർ,ലാപ്‌ടോപ്
ലാബിൽ സെൻസർ,,ത്രീഡി പ്രന്റിംഗ് വിവിധ വർക്ക് ഷോപ്പുകൾ,എ.ടി ലാബ്
വടുവഞ്ചാൽ:ശാസ്ത്രമേഖലയിലുണ്ടായ പുരോഗതിയും നിരന്തര പഠനവും മനുഷ്യനെ നവീകരിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. വടുവഞ്ചാൽ ജി.എച്ച്.എസ്.എസ് സ്‌കൂളിൽ ഹൈടെക് ക്ലാസ് മുറികളുടെയും അടൽ ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മത്സരാധിഷ്ഠിത ലോകത്ത് വിജയം നേടാൻ കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിന്തുണ കരുത്ത് പകരും. വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനത്തിനും കൂടുതൽ പ്രാധാന്യം നൽകണം.. അദ്ധ്യാപകർക്ക് ഈ മേഖലകളിൽ ആവശ്യമായ പരിശീലനം നൽകി ഗുണനിലവാരം ഉയർത്തുന്ന നടപടികളും സർക്കാർ സ്വീകരിക്കും. പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കും. 1000 സ്‌കൂളുകൾ ഒരു വർഷത്തിനകം ഹൈടെക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടുവഞ്ചാൽ ജി.എച്ച്.എസ്.എസ് സ്‌കൂളിൽ 21 ഹൈടെക് ക്ലാസ് മുറികൾഒരുങ്ങി.. ചടങ്ങിൽ ഐ.സി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയൻ, ജനപ്രതിനിധികളായ എ.ദേവകി, അനിൽകുമാർ, കെ.പ്രഭാകരൻ, എം.യു ജോർജ്ജ്, വൽസ തങ്കച്ചൻ, ജയ പ്രവീൺ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. പ്രഭാകരൻ, പി.ടി.എ പ്രസിഡന്റ് പി.സി ഹരിദാസൻ, സീനിയർ അസിസ്റ്റന്റ് എൻ.ശിവദാസ്,പ്രിൻസിപ്പൽ മിനി ഷാഹിദ തുടങ്ങിയവർ സംസാരിച്ചു.