എം.ടെക് നാനോ സയൻസ് സീറ്റൊഴിവ്
നാനോ സയൻസ് ആൻഡ് ടെക്‌നോളജി പഠനവകുപ്പിലെ എം.ടെക് നാനോ സയൻസ് ആൻഡ് ടെക്‌നോളജി കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് 29 വരെ അപേക്ഷിക്കാം. ഫീസ് 790 രൂപ (എസ്.സി/എസ്.ടി 530 രൂപ). പ്രവേശന പരീക്ഷയും സ്‌പോട്ട് അഡ്മിഷനും 31ന് പത്ത് മണിക്ക് പഠനവകുപ്പിൽ നടക്കും. ഫോൺ: 0494 2407373, 2407016.
പി.ജി സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ ഒന്നാം സെമസ്റ്റർ എം.എ/ എം.എസ് സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം (സി.യു.സി.എസ്.എസ്) വിദ്യാർത്ഥികൾക്ക് സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് നവംബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാമിനേഷൻ യൂണിറ്റ്, പരീക്ഷാഭവൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673635 വിലാസത്തിൽ നവംബർ ഏഴിനകം ലഭിക്കണം. പരീക്ഷാ ഫീ പേപ്പർ ഒന്നിന് 2,625 രൂപ. പരീക്ഷാ കേന്ദ്രം: സർവകലാശാലാ കാമ്പസ്.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്‌ട്രേഷൻ/ വിദേശ/ കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്‌സൽഉൽഉലമ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഏഴ് വരെയും 160 രൂപ പിഴയോടെ പത്ത് വരെയും ഫീസടച്ച് നവംബർ 13 വരെ രജിസ്റ്റർ ചെയ്യാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് 8, എക്‌സാമിനേഷൻഡിസ്റ്റൻസ് എഡ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673 635 വിലാസത്തിൽ നവംബർ 15നകം ലഭിക്കണം. പരീക്ഷ നവംബർ 29ന് ആരംഭിക്കും.
രണ്ട്, നാല്, ആറ് സെമസ്റ്റർ എം.സി.എ റഗുലർ/സപ്ലിമെന്ററി (2012 മുതൽ പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ ഏഴ് വരെയും 160 രൂപ പിഴയോടെ ഒമ്പത് വരെയും ഫീസടച്ച് നവംബർ 13നകം രജിസ്റ്റർ ചെയ്യണം.
ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2015 സ്‌കീം2015 പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഏഴ് വരെയും 160 രൂപ പിഴയോടെ ഒമ്പത് വരെയും ഫീസടച്ച് നവംബർ 12നകം രജിസ്റ്റർ ചെയ്യണം.
എം.എ അറബിക് (എസ്.ഡി.ഇ) പ്രാക്ടിക്കൽ
വിദൂരവിദ്യാഭ്യാസം എം.എ അറബിക് ഒന്ന്, രണ്ട് സെമസ്റ്റർ കമ്പ്യൂട്ടർ പ്രാക്ടിക്കൽ (കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിത്ത് അറബിക് സോ്ര്രഫ്‌വെയർ) പരീക്ഷ നവംബർ അഞ്ച് മുതൽ തിരൂർ ടി.എം.ജി കോളേജിൽ നടക്കും.
പരീക്ഷ
രണ്ടാം സെമസ്റ്റർ എം.എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി (2014 സിലബസ്2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ നവംബർ ഏഴിന് ആരംഭിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എൽ.എൽ.എം. റഗുലർ/സപ്ലിമെന്ററി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.ടെക് (2009, 2014 സ്‌കീം), ബി.ടെക് (പാർട്ട്‌ടൈം09 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 12 വരെ അപേക്ഷിക്കാം.