കോഴിക്കോട് : ഐ എൻ എൽ ഡെമോക്രാറ്റിക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇബ്രാഹിം സുലൈമാൻ സേട്ട്, പിഎം അബൂബക്കർ അനുസ്മരണ സമ്മേളനം എം.കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അഷ് രഫ് പുറവൂർ അദ്ധ്യക്ഷത വഹിച്ചു ,കെ പി കുഞ്ഞിമൂസ അനുസ്മരണ പ്രഭാഷണം നടത്തി . അഡ്വ: പി എം എ സലാം മുഖ്യ പ്രഭാഷണം നടത്തി .കെ സി അബു , കരീം പുതുപ്പാടി ,ഉമ്മർ പാണ്ടികശാല ,എം മെഹബൂബ് ,എം ആലിക്കോയ ,എൻ വേണു, അഡ്വ. എം മനോജ് കുമാർ ,പിഎം ഇഖ്ബാൽ , കെ ജി പങ്കജാക്ഷൻ, യൂസഫ് പടനിലം, ഇളമന ഹരിദാസ്,മുസ്തഫ കൊമ്മേരി തുടങ്ങിയവർ പ്രസംഗിച്ചു.